Latest NewsNewsIndia

രാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവനയായി നൽകി ബംഗാൾ ഗവർണർ

കൊൽക്കത്ത : രാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവന നൽകി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. 5,00,001 രൂപയാണ് ജഗദീപ് ധൻകർ രാമക്ഷേത്ര നിർമ്മാണത്തിനായി ശ്രീരാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നൽകിയത്. രാജ് ഭവൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : സ്പീക്കറുടെ എല്ലാ നടപടികളും ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ബംഗാളിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും രാമക്ഷേത്ര നിർമ്മാണത്തിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് അദ്ദേഹം രാമജന്മഭൂമി തിർത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. രാമക്ഷേത്രം നമ്മുടെ സംസ്‌കാരത്തിന്റേയും കൂട്ടായ്മയുടെയും പ്രതീകമാണെന്ന് സംഭാവന നൽകിയ ശേഷം അദ്ദേഹം പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button