22 January Friday

കത്തിച്ച ടയര്‍ ദേഹത്തേക്ക് വലിച്ചെറിഞ്ഞു; കാട്ടാനയ്ക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

എലിഫന്റ് ഫാമിലി ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ദൃശ്യം

ചെന്നൈ> തമിഴ്നാട്ടില്‍ കാട്ടാനയെ നാട്ടുകാര്‍ തീകൊളുത്തി കൊന്നു.മസിനഗുഡിയിലാണ് സംഭവം. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു.
 
ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം.മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top