KeralaNattuvarthaLatest NewsNews

യാത്രക്കാരുടെ എണ്ണം വർധിക്കുന്നു ; കോടിമത-ആലപ്പുഴ ബോട്ട് സർവീസ് തുടങ്ങി

കോട്ടയത്തുനിന്ന് രണ്ടും ആലപ്പുഴയിൽനിന്ന് ഒരുബോട്ടുമാണ് നിലവിൽ സർവീസ് നടത്തുന്നത്

കോട്ടയം : കോവിഡിനെ തുടർന്ന് മുടങ്ങിയ കോട്ടയം-ആലപ്പുഴ ബോട്ടുയാത്ര വീണ്ടും സജീവമായി. കോട്ടയം-ആലപ്പുഴ ജലപാതയിൽ ജലഗതാഗത വകുപ്പിന്റെ മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്തുനിന്ന് രണ്ടും ആലപ്പുഴയിൽനിന്ന് ഒരുബോട്ടുമാണ് നിലവിൽ സർവീസ് നടത്തുന്നത്.

അതേസമയം കോവിഡിന് മുന്പ് 18 രൂപയായിരുന്ന ടിക്കറ്റ് ചാർജ് ഇപ്പോൾ 11 രൂപ വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ ബോട്ടുകളെത്തിക്കാനുള്ള നീക്കത്തിലാണ് ജലഗതാഗത വകുപ്പ്.

കോടിമത ജെട്ടിയിൽനിന്ന് രണ്ടരമണിക്കൂർ മതി ആലപ്പുഴയിലെത്താൻ. കോട്ടയംമുതൽ ആലപ്പുഴവരെ 55 ബോട്ടുജെട്ടികളുണ്ട്. ചുങ്കത്തുമുപ്പത് പൊക്കുപാലത്തിന്റെ തകരാറിനെത്തുടർന്നു ഏതാനുംമാസങ്ങളായി കാഞ്ഞിരത്തുനിന്നായിരുന്നു ബോട്ട് സർവീസ് നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയതിനാൽ സർവീസ് േകാടിമതയിൽനിന്നാണ് ആരംഭിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button