Latest NewsNewsGulfOman

സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്

മസ്‍കത്ത്: ഒമാനില്‍ സിഗിരറ്റ് കള്ളക്കടത്ത് നടത്താനുള്ള ശ്രമം കസ്റ്റംസും പൊലീസും ചേര്‍ന്ന് തടഞ്ഞിരിക്കുന്നു . മസ്‍കത്ത് ഗവര്‍ണറേറ്റിലെ റുസൈൽ വ്യവസായ മേഖലയിൽ നിന്നാണ് 1900ത്തിലധികം ബോക്സ് സിഗരറ്റുകൾ കയറ്റിയ ട്രക്ക് ഒമാൻ കസ്റ്റംസ് അധികൃതർ റോയൽ ഒമാൻ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുത്തിരിക്കുന്നത്.

കള്ളക്കടത്ത് പ്രവർത്തങ്ങൾക്കായി ട്രക്കില്‍ പ്രത്യേകം മാറ്റം വരുത്തിയായിരുന്നു സിഗിരറ്റ് കടത്തിയതെന്ന് ഒമാൻ കസ്റ്റംസിന്റെ അറിയിപ്പിൽ വ്യക്തമാക്കുകയുണ്ടായി. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button