KeralaNattuvarthaLatest NewsNews

പട്ടാപ്പകൽ സ്കൂട്ടറിലെത്തിയ യുവാവ് കടയുടമയുടെ മാല പൊട്ടിച്ചു

ഒരു പവന്റെ ഏലസടക്കം 5 പവനോളം വരുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്

പോത്തൻകോട്: ചന്തവിള ജംക്‌ഷനു സമീപം സ്കൂട്ടറിലെത്തിയ യുവാവ് കടയുടമയുടെ മാല പൊട്ടിച്ചു. അമ്മു സ്റ്റോഴ്സ് കടയുടമ ബാഹുലേയൻ നായരുടെ കഴുത്തിൽ കിടന്ന ഒരു പവന്റെ ഏലസടക്കം 5 പവനോളം വരുന്ന സ്വർണമാലയാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11ന് ആണ് സംഭവം.

കടയ്ക്കു മുന്നിൽ സ്കൂട്ടർ വച്ച ശേഷം ഇറങ്ങി വന്ന യുവാവ് ചെറിയ പാക്കറ്റിലുള്ള ജൂസ് വാങ്ങി കുടിച്ചു. പിന്നീട് ഒന്നുകൂടി വാങ്ങി. അതും നൽകിയ ശേഷം ബാഹുലേയൻ നായർ കടയ്ക്കുള്ളിൽ കസേരയിൽ ഇരിക്കുകയായിരുന്നു. പുറത്തിറങ്ങിയ യുവാവ് പെട്ടെന്ന് അകത്തേക്ക് കയറി വന്ന് കഴുത്തിൽ നിന്നും മാല വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. ഇയാൾ പുറകെ ഓടിച്ചെന്നെങ്കിലും സ്കൂട്ടറിൽ കയറിയ യുവാവ് കടന്നുകളഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button