മാഡ്രിഡ്
സർവപ്രതാപികളായ റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി. സ്‌പാനിഷ് കിങ്‌സ് കപ്പിൽ മൂന്നാംഡിവിഷൻ ടീമായ അൽകൊയാനോയോട് തോറ്റ് പുറത്തായി (1–-2).
കഴിഞ്ഞയാഴ്‌ച സൂപ്പർ കപ്പ് സെമിയിൽ അത്‌ലറ്റിക് ബിൽബാവോയോടും സിനദിൻ സിദാന്റെ സംഘം കീഴടങ്ങിയിരുന്നു. അധികസമയംവരെ നീണ്ട കളിയിലാണ് റയൽ വീണത്. കളിയവസാനം 10 പേരുമായി എതിരാളി ചുരുങ്ങിയിട്ടും ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങൾ അണിനിരന്ന ടീമിന് അൽകൊയാനോയുടെ യുവത്വത്തിനുമുമ്പിൽ കാലിടറി. ഏദെർ മിലിറ്റാവോയിലൂടെ റയലായിരുന്നു മുന്നിലെത്തിയത്. എന്നാൽ, ഹൊസെ സൊബെസിലൂടെ അൽകൊയാനോ സമനില പിടിച്ചു. കളി നീണ്ടു. ഷൂട്ടൗട്ടിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അന്റോണിയോ കാസനോവയിലൂടെ അൽകൊയാനോ ചരിത്രമെഴുതി. 19 വട്ടം കിങ്‌സ് കപ്പിൽ മുത്തമിട്ടിട്ടുണ്ട് റയൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..