തിരുവനന്തപുരം
വൈദ്യുതി പ്രസരണ ലൈനുകളുടെ താരിഫ് കേന്ദ്ര വൈദ്യുത റെഗുലേറ്ററി കമീഷൻ വർധിപ്പിച്ചത് മൂലം കെഎസ്ഇബിക്ക് വർഷം 300 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്ന് മന്ത്രി എം എം മണി. സ്വകാര്യ വൈദ്യുതി നിലയങ്ങൾക്ക് വൈദ്യുതി കയറ്റുമതിക്കായി നിർമിച്ച വൻകിട ലൈനുകൾ ഉപയോഗിക്കാത്തത് മൂലം ഉണ്ടായ നഷ്ടം പരിഹരിക്കാനാണ് താരിഫ് നിരക്ക് വർധിപ്പിച്ചത്. ഈ ഉത്തരവ് പ്രകാരം ഇപ്പോഴുള്ള പ്രസരണ ചാർജിൽനിന്നും 50 മുതൽ 80 വരെ ശതമാനം വർധനവ് കേരളത്തിനുണ്ടാകും.
റെഗുലേഷന്റെ കരട് പ്രഖ്യാപിച്ചതു മുതൽ കെഎസ്‌ഇബി ഇതിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി കേന്ദ്ര റഗുലേറ്ററി കമീഷനെ സമീച്ചിരുന്നു. ഹൈക്കോടതിയെയും സമീപിച്ചു. എന്നാൽ കോടതി കെഎസ്‌ഇബിയുടെ അപേക്ഷ അംഗീകരിച്ചില്ലെന്ന് എൻ എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ, ടി വി ഇബ്രാഹിം, പി ഉബൈദുള്ള എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..