KeralaLatest NewsNews

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വില്പന; കെഎസ്‌ഇബി‍ ജീവനക്കാരനെ കുടുക്കി പോലീസ്

ജില്ല ഡാന്‍സാഫ് ടീം ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് നവാസിനെ പിടികൂടിയത്.

ചവറ: വിദ്യാർത്ഥികള്‍ക്ക് വ്യാപകമായി നിരോധിത ലഹരിവസ്തുക്കള്‍ വില്പന നടത്തിയ കെഎസ്‌ഇബി ജീവനക്കാരനെ പോലീസ് പിടികൂടി. തേവലക്കര പുത്തന്‍സങ്കേതം ചുനക്കാട്ടുവയല്‍ വീട്ടില്‍ നവാസ് (36)ആണ് പിടിയിലായത്. ഇയാള്‍ കെഎസ്‌ഇബി ജീവനക്കാരനാണ്. സ്‌കൂള്‍ മേഖല കേന്ദ്രീകരിച്ച്‌ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ നിരോധിതമായ ലഹരി വസ്തുകള്‍ ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലെത്തിച്ചത്. ജില്ല ഡാന്‍സാഫ് ടീം ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് നവാസിനെ പിടികൂടിയത്.

Read Also:  നിരപരാധിത്വം തെളിയിക്കാന്‍ എന്തിനും തയ്യാര്‍ ; സുപ്രീം കോടതിയോട് കാപ്പന്‍

തേവലക്കര അയ്യന്‍കോയിക്കല്‍ മേഖലയിലെ സ്‌കൂള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥിികളെ കേന്ദ്രീകരിച്ചാണ് ഇയാള്‍ ലഹരി വസ്തുക്കള്‍ വിറ്റിരുന്നത്. തെക്കുംഭാഗം എസ്‌ഐ സുജാതന്‍പിള്ള, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐ ആര്‍. ജയകുമാര്‍, എഎസ്‌ഐ ബൈജു ജെറോം, എസി സിപിഒ സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button