KeralaNattuvarthaLatest NewsNews

കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ ഇന്നലെ കൊല്ലത്ത് എത്തിയത് 91% പേർ

ജില്ലയ്ക്ക് ആശ്വാസം , വാക്സിനേഷൻ നിരക്ക് കൂടി

കൊല്ലം: ജില്ലയ്ക്ക് പ്രതീക്ഷയുമായി വാക്സിനേഷൻ നിരക്ക് ഉയർന്നു. നാലാംദിനത്തിൽ ഇന്നലെ കുത്തിവയ്പ് എടുത്തത് 91% പേർ. 4 ദിവസങ്ങളിലായി 2721 പേരാണ് ഇതുവരെ കുത്തിവയ്പ് സ്വീകരിച്ചത്. ഒരു ദിവസം 900 പേർക്കാണ് കുത്തിവയ്പ് എടുക്കുക. ആദ്യ 3 ദിവസങ്ങളിലും ജില്ലയിൽ വാക്സിനേഷൻ നിരക്ക് കുറവായിരുന്നു.

9 കേന്ദ്രങ്ങളിലായി 900 പേർക്ക് കുത്തിവയ്പ് നിശ്ചയിച്ചിരുന്നതിൽ 819 പേരും ഇന്നലെ കുത്തിവയ്പ് എടുക്കാനെത്തി.
ആരോഗ്യപ്രവർത്തകർക്ക് പോലും 100 ശതമാനം കുത്തിവയ്പ് എടുക്കാൻ കഴിയാത്തത് ക്രമീകരണത്തിലെ അപാകത മൂലമാണെന്ന് ആരോഗ്യവകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button