KeralaNattuvarthaLatest NewsNews

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു ; വയനാട് സ്വദേശി മരിച്ചു

നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു

മൈസൂരു : കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് മരിച്ചു. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ്‌ (22) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് നിലമ്പൂർ സ്വദേശി സഹലിന് പരിക്കേറ്റു.
ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button