മുംബൈ > പ്രമുഖ വാക്സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റില്‍ വന്‍തീപിടിത്തം. പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം ടെര്‍മിനല്‍ ഗേറ്റിലാണ് അപകടം. തീപിടത്തത്തില്‍ അഞ്ച് ജീവനക്കാര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ജീവനക്കാരെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തി. കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.
പുണെയിലെ മഞ്ച്രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം 2.45 ഓടെയാണ് സംഭവം. നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ നാലാമത്തെയും അഞ്ചാമത്തെയും നിലകളിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
അപകടമുണ്ടായത് കൊറോണ വാക്സിന്‍ നിര്‍മാണ യൂണിറ്റുകളുടെ സമീപത്ത് അല്ലാത്തതിനാല്‍, കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണത്തെ അപകടം ബാധിച്ചിട്ടില്ലെന്നാണ് വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..