21 January Thursday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്‌ : സിംഗിൾ ബെഞ്ച്‌ ഉത്തരവിന്‌ താൽക്കാലിക സ്‌റ്റേ

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021


കൊച്ചി
പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച്‌ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. സിബിഐ സമർപ്പിച്ച ഹർജിയിലാണ്ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ  ഇടക്കാല ഉത്തരവ്. കേസിൽ സിബിഐക്ക് അന്വേഷണം തുടരാം.

സമാനസ്വഭാവമുള്ള കേസുകൾ ഒറ്റ എഫ്ഐആറിനുകീഴിൽ പുനർ രജിസ്റ്റർ ചെയ്യാൻ അനുവദിക്കണം എന്നാണ് സിബിഐയുടെ ആവശ്യം. ക്രൈംബ്രാഞ്ച് നേരത്തെ ഒറ്റക്കേസായി പരിഗണിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, നിക്ഷേപകരുടെ ഹർജികളിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

നാലായിരത്തോളം പരാതികളിൽ ആയിരത്തി ഇരുന്നൂറോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പിന്നീട്‌ കോടതി വിശദമായ വാദം കേൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top