KeralaLatest NewsNews

പാലക്കാട് ഇത്തവണ താമര വിരിയും;ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ സന്ദീപ് വാര്യരെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിനെ വീഴ്ത്താന്‍ സന്ദീപ് വാര്യരെ രംഗത്തിറക്കാനൊരുങ്ങി ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് പാർട്ടി നേതൃത്വം സന്ദീപിനെ കളത്തിലിറക്കാൻ ആലോചിക്കുന്നത്. കഴിഞ്ഞ തവണ ശോഭാസുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനമാണ് നേടിയത്. എന്നാല്‍ ഇത്തവണ മണ്ഡലം എങ്ങനെയും പിടിക്കണമെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. നേതൃത്വം.

അതേസമയം ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ സി.കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താല്പര്യം. എന്നാല്‍ മലമ്പുഴയില്‍ മത്സരിക്കാനാണ് കൃഷ്ണകുമാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സന്ദീപ് വാര്യരെ കളത്തിലിറക്കാന്‍ ബി.ജെ.പി ആലോചിക്കുന്നത്.

യു.ഡി.എഫുമായി ആറായിരം വോട്ടിന്റെ വ്യത്യാസമാണ് ബി.ജെ.പിക്കുളളത്. സന്ദീപ് വാര്യരെ പോലെ ഒരു യുവനേതാവ് വരുന്നതോടെ ഇത് മറികടക്കാനാവുമെന്ന് നേതൃത്വം കരുതുന്നു. ഇത്തവണ നൂറുശതനമാനവും പാലക്കാട് താമര വിരിയിക്കാനാകുമെന്ന് തന്നെയാണ് തങ്ങള്‍ കരുതുന്നതെന്ന് ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് പറഞ്ഞു.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button