21 January Thursday

ചെൽസിയെ വീഴ്‌ത്തി ലെസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ കിരീടപ്പോരാട്ടം കനക്കുന്നു. വമ്പൻമാരായ ചെൽസിയെ വീഴ്‌ത്തി ലെസ്റ്റർ സിറ്റി പട്ടികയിൽ ഒന്നാമതെത്തി. രണ്ട്‌ ഗോളിനാണ്‌ മുൻചാമ്പ്യൻമാർ ചെൽസിയെ വീഴ്‌ത്തിയത്‌.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നാണ്‌ ലെസ്റ്റർ പട്ടികയിൽ മുന്നിലെത്തിയത്‌. 19 കളിയിൽ 38 പോയിന്റ്‌. ഒരു കളി കുറച്ചു‌കളിച്ച യുണൈറ്റഡിന്‌ 37. മൂന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്‌ 17 കളിയിൽ 35ഉം. നാലാമതുള്ള നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന്‌ 18ൽ 33. തൊട്ടുപിറകിലായി ടോട്ടനം ഹോട്‌സ്‌പറും (33), എവർട്ടണും (32), വെസ്റ്റ്‌ഹാം യുണൈറ്റഡുമുണ്ട്‌ (32).
ചെൽസിക്കെതിരെ വിൽഫ്രഡ് എൻഡിഡിയും ജയിംസ്‌ മാഡിസണുമാണ്‌ ലെസ്റ്ററിന്റെ ഗോളുകൾ നേടിയത്‌. തോൽവി ചെൽസിയെ എട്ടാംസ്ഥാനത്തേക്ക്‌ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top