Latest NewsNewsBeauty & StyleLife StyleHealth & Fitness

വണ്ണം കുറയ്ക്കണോ ? തേൻ ഈ രീതിയിൽ കഴിച്ച് നോക്കൂ

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കില്‍ തേന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാന്‍ സഹായിക്കുന്നു.

തേനും കറുവപ്പട്ടയും…

ശരീരഭാരം വളരെ പെട്ടെന്ന് കുറയ്ക്കാൻ ഗുണം ചെയ്യുന്ന കൂട്ടാണ് തേനും കറുവപ്പട്ടയും.
മാത്രമല്ല, ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, കൊളസ്ട്രോൾ, ഇൻസുലിൻ പ്രവർത്തനവും വർദ്ധിപ്പിക്കുന്നു. അര ടീസ്പൂണ്‍ കറുവപ്പട്ട പൊടി ഒരു കപ്പ് ചൂട് വെള്ളത്തില്‍ അലിയിച്ചെടുക്കുക. വലിയ കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ അരിച്ച് കളയുക. ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കുക.

തേനും നാരങ്ങ നീരും…

രാവിലെ വെറും വയറ്റിൽ നാരങ്ങ നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൊഴുപ്പ് നീക്കം ചെയ്യാനും ശരീരത്തെ പ്രാപ്തമാക്കാനും സഹായിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button