Latest NewsNewsCrime

തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടിലെ സഹായിയായ മധ്യവയസ്ക്കന്‍ പീഡിപ്പിച്ചിരിക്കുന്നു. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായിരിക്കുന്നത്. പ്രതി വിക്രമനെ (65) മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. അമ്മ വിദേശത്തായതിനാല്‍ പെണ്‍കുട്ടികള്‍ അമ്മൂമയോടൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.

വീട്ടില്‍ ആളില്ലാത്ത സമയത്താണ് സഹായിയായ മധ്യവയസ്ക്കന്‍ കുട്ടികളെ പീഡിപ്പിക്കുകയുണ്ടായത്. നാലു മാസത്തോളം ഇയാള്‍ അതിക്രമം തുടര്‍ന്നു. കുട്ടികള്‍ അയല്‍ക്കാരോട് വിവരം പറഞ്ഞതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button