Latest NewsNewsIndia

ഗാല്‍വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരമായി പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും

വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകളാണ് ദേശീയ യുദ്ധ സ്മാരകത്തില്‍ എഴുതി ചേര്‍ക്കുന്നത്

ന്യൂഡല്‍ഹി : ഗാല്‍വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരമായി പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യും. 16 ബീഹാര്‍ റെജിമെന്റ് ബറ്റാലിയനിലെ കേണല്‍ സന്തോഷ് ബാബു ഉള്‍പ്പെടെയുള്ള സൈനികരാണ് സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘഷത്തിലാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത്.

വീരമൃത്യു വരിച്ച 20 സൈനികരുടെ പേരുകളാണ് ദേശീയ യുദ്ധ സ്മാരകത്തില്‍ എഴുതി ചേര്‍ക്കുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സൈനികരുടെ പേരുകള്‍ യുദ്ധ സ്മാരകത്തില്‍ ആലേഖനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 15 രാത്രിയാണ് കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ സേനയുമായി സംഘര്‍ഷം നടന്നത്. ഇരു രാജ്യങ്ങളുമായുള്ള കരാര്‍ ലംഘിച്ച് മാരക ആയുധങ്ങള്‍ ഉപയോഗിച്ചാണ് ചൈനീസ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിയ്ക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button