KeralaNattuvarthaLatest NewsNews

വ്യാപകമായി കൃഷി നശിപ്പിക്കുന്നു ; വളയങ്കണ്ടത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു

കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു

പേരാമ്പ്ര : കിഴക്കൻപേരാമ്പ്ര വളയങ്കണ്ടം താനിയോട് മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. തെങ്ങിൻതൈകൾ വളരുന്നതിന് മുമ്പുതന്നെ അടിഭാഗം കുത്തി മറിക്കുകയാണ്. വലിയ തെങ്ങിൻതൈയും നശിപ്പിച്ചിട്ടുണ്ട്. കപ്പയും ചേമ്പുമാണ് കൂടുതൽ നശിപ്പിക്കപ്പെട്ട മറ്റിനങ്ങൾ. ഏതാനും മാസങ്ങളായാണ് പന്നിശല്യം വ്യാപകമായതെന്ന് കർഷകർ പറയുന്നു.

നീർപ്പാലത്തിന് സമീപമുള്ള വള്ളിത്തോട്ടത്തിൽ വിജയന്റെ പറമ്പിൽ ഒരു മാസത്തിനുള്ളിൽ എട്ട് തെങ്ങിൻതൈകളാണ് പന്നി കുത്തിനശിപ്പിച്ചത്. കപ്പയും നശിപ്പിച്ചിട്ടുണ്ട്. മുള്ളൻപന്നിയും കാട്ടുപന്നിയും സ്ഥലത്ത് വിഹരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാതെ കഷ്ടപ്പെടുകയാണ് കർഷകർ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button