KeralaNattuvarthaLatest NewsNews

മകളുടെ വിവാഹ നിശ്ചയത്തിന് 12 സെൻ്റ് ഭൂമി സേവാഭാരതിക്ക് ദാനം ചെയ്ത് ബാബു

സേവനപാതയിൽ നാടിന് വഴികാട്ടിയായി ബാബു

മകളുടെ വിവാഹ നിശ്ചയ മുഹൂർത്തത്തിൽ പുതുക്കാട് സേവാഭാരതിക്ക് 12 സെൻ്റ് ഭൂമി ദാനം ചെയ്ത് ഒരച്ഛൻ. അയ്യഞ്ചിറ ഗംഗാധരൻ മകൻ ബാബുവാണ് നല്ലൊരു മാതൃകയായിരിക്കുന്നത്. ബാബുവിൻ്റെ ഇളയ മകളായ അമൃതപ്രിയയും പ്രതിശ്രുത വരനായ ആദർശും ചേർന്ന് ഭൂമിയുടെ രേഖകൾ സേവാഭാരതിക്ക് കൈമാറി.

Also Read: കളത്തിലിറങ്ങാനൊരുങ്ങി നേതാക്കൾ; നേമത്ത് കുമ്മനം, വര്‍ക്കലയില്‍ ശോഭാ സുരേന്ദ്രന്‍, തിരുവനന്തപുരത്ത് സുരേഷ് ഗോപി..

കുടുംബ പ്രബോധൻ സംസ്ഥാന സംയോജക് സി കെ ചന്ദ്രൻ, സേവാഭാരതി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഹരിദാസ്‌ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശുഭകാര്യം നടന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സേവനം കാഴ്ചവച്ച സേവാഭാരതിയുടെ വിശ്വാസ്യതയ്ക്കുള്ള അംഗീകാരമാണിതെന്ന് ഏവരും പറയുന്നു.

തുക്കാട് സേവാഭാരതി പ്രസിഡന്റ് ശിവദാസ് എ കെ, സെക്രട്ടറി മിറാജ് പി ആർ, ട്രഷറർ രവിചന്ദ്രൻ ടി കെ, രാഷ്ട്രീയ സ്വയം സേവക സംഘം പുതുക്കാട് ഖണ്ഡ് വിദ്യാർത്ഥി പ്രമുഖ് വി ആർ അജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button