KeralaLatest NewsNews

‘ഉണക്കക്കൊഞ്ചുപോലെൻ ഹൃദയം’; മനുഷ്യനെ കൊഞ്ചിനോട് ഉപമിച്ച് ജി സുധാകരൻ

പൂച്ച കവിതയ്ക്ക് ശേഷം കൊഞ്ച് കവിതയുമായി സുധാകരൻ; വൈറലായതിനു പിന്നിൽ

വൈറ്റില കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഉദ്ഘാടനം ചെയ്തതിനു ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ വീണ്ടും പൊതുമധ്യത്തിൽ സജീവമായിരിക്കുകയാണ്. ഇതിനിടയിൽ സുധാകരൻ എഴുതിയ ഒരു കവിത പുറത്തുവന്നിരുന്നു. ‘’ശിരസിൽ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത കവിതയുടെ പേപ്പർ കട്ടിങ് ആണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.

“കൊഞ്ചുപോലെൻ ഹൃദയം, ഉണക്കക്കൊഞ്ചുപോലെൻ ഹൃദയം”എന്ന് തുടങ്ങുന്ന ഈ കവിതയിൽ കവി, ശിരസ്സിൽ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനെ ഉപമിക്കുന്നത് അവനവനെ തന്നെയാണ്. കടലിൽ ജനിച്ച് വളർന്ന് മനുഷ്യന് ഭക്ഷണമായി തീരുന്ന കൊഞ്ചിൻ്റെ വിധി സൂചിപ്പിക്കുന്നത് മനുഷ്യരുടെ നിസഹായമായ അവസ്ഥയെ തന്നെയാണ്.

Also Read: ബിജെപി നേതാക്കളില്‍ 90 ശതമാനവും വിശ്വസിക്കാന്‍ കൊള്ളില്ല, മസില് പിടിച്ച് നടക്കാന്‍ മാത്രമേ കഴിയു..: മേജര്‍ രവി

ഏറെകാലമായി കവിതയെഴുതുന്ന ശീലം സുധാകരനുണ്ട്. ആരാണ് നീ ഒബാമ, ഉണ്ണീ മകനെ മനോഹരാ, സന്നിധാനത്തിലെ കഴുതകൾ, ഇന്ത്യയെ കണ്ടെത്തൽ അങ്ങനെ നീളുന്നു മന്ത്രിയുടെ കവിതാഭ്രമം. 2018 -ൽ ഷാർജ ബുക്ക് ഫെയറിൽ വെച്ച് സുധാകരന്റെ പൂച്ചേ പൂച്ചേ എന്ന സമാഹാരം പുറത്തിറങ്ങിയിരുന്നു. കവിത വൈറലായതിനു പിന്നിൽ കവിതയുടെ സൗന്ദര്യമാണൊയെന്ന ചോദ്യത്തിനു പലർക്കും വിഭിന്നമായ അഭിപ്രായമാണുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button