Latest NewsNewsKuwaitGulf

വീട്ടുജോലിക്കാരി സ്‍പോണ്‍സറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയായി ജോലി ചെയ്‍തിരുന്ന വിദേശി വനിത സ്‍പോണ്‍സറുടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുവൈത്തിലെ അല്‍ ഉയൂനിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. 53 വയസുകാരിയാണ് തുങ്ങി മരിച്ചത്.

ആത്മഹത്യ ചെയ്യാനുള്ള എന്തെങ്കിലും കാരണമുള്ളതായി അറിയില്ലെന്നാണ് സ്‍പോണ്‍സര്‍ പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. നാട്ടില്‍ പോകേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ താന്‍ അനുമതി നല്‍കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. തൈമ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button