വാഷിങ്‌ടൺ
‘കലിഫോർണിയയുടെ മകളായതിൽ അഭിമാനം. ജന്മനാടിന്റെതന്നെ പ്രതിനിധിയാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു’ അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ വാക്കുകൾ. സെനറ്റർ പദവി ഒഴിഞ്ഞശേഷം വീഡിയോ സന്ദേശത്തിലൂടെ കലിഫോർണിയക്കാരോട് നന്ദി പ്രകടിപ്പിക്കുകയായിരുന്നു അവർ.
2017ലാണ് കമല ഹാരിസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി അധികാരമേൽക്കുന്നതോടെ അവർ സെനറ്റിന്റെ അധ്യക്ഷയുമാകും. അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ബുധനാഴ്ച അധികാരമേൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..