Life Style

കറുത്തപൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന്റെ ആരോഗ്യഗുണങ്ങള്‍

കറുത്ത പൊന്ന് എന്ന പേരില്‍ അറിയപ്പെടുന്ന കുരുമുളകിന്റെ ആരോഗ്യഗുണങ്ങള്‍ പലതാണ്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതില്‍ കുരുമുളകിന് പ്രത്യേക സ്ഥാനമുണ്ട്. ഇത് ദഹനത്തിന് മാത്രമല്ല, സ്വാദുമുകുളങ്ങളെയും സംരക്ഷിക്കും. ഇവയുടെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും. സ്വാദു മുകുളങ്ങള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കും. ഇത് കൂടുതല്‍ ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹൈഡ്രോക്ലോറിക് ആസിഡാണ് ഈ രീതിയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇത് വയറ്റിലുള്ള പ്രോട്ടീനുകളെ വേര്‍തിരിച്ച് ദഹനത്തിന് സഹായിക്കുകയും ചെയ്യും.ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കീടാണുബാധയെ തടയും. അസുഖങ്ങള്‍ തടയുന്നതിനും ഇത് സഹായിക്കും. പനി, കോള്‍ഡ് തുടങ്ങിയ അസുഖങ്ങള്‍ ശമിപ്പിക്കാന്‍ കുരുമുളക് വളരെ നല്ലതാണ്. കുരുമുളകു പൊടിച്ച് പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നത് തൊണ്ടവേദന ശമിപ്പിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button