Latest NewsNewsIndia

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം; സമതി ശുപാർശ നൽകി

ന്യൂഡൽഹി : രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ നൽകിയിരിക്കുന്നു. 18 ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഇതിനായി നിയോഗിക്കുകയുണ്ടായത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായത്. തുടർന്ന് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം വിലയിരുത്താൻ സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്.

പെൺകുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ സമിതി പരിശോധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. ഇതനുസരിച്ച് രാജ്യത്ത് വിവാഹപ്രായം 21 ആയി എങ്കിലും ഉയർത്തണം എന്നതാണ് നിർദേശം. 18 വയസ്സിൽ നടക്കുന്ന വിവാഹങ്ങൾ മാറിയ സാമൂഹ്യ സാഹചര്യത്തിൽ വ്യക്തിത്വ വികാസത്തിനടക്കം തടസ്സമാകുന്നു എന്നാണ് വിലയിരുത്തൽ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments


Back to top button