20 January Wednesday

രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു നയിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

മുംബൈ > സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. ഐപിഎല്‍ അടുത്ത സീസണിലേക്കുള്ള രാജസ്ഥാന്‍ ടീമിനെ ഈ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നയിക്കും. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് രാജസ്ഥാന്‍ സഞ്ജുവിനെ ക്യാപ്റ്റനായി നിയോഗിച്ചത്.

ഒരു ഐപിഎല്‍ ടീമിന്റെ നായകനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ചത് ഈ ഇരുപത്താറുകാരനായിരുന്നു. 2013 മുതല്‍ രാജസ്ഥാനിലുണ്ട്. ഐപിഎലിലെ മികവാണ് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ സഞ്ജുവിന് തുറന്നത്.

ഐപിഎലില്‍ 107 കളിയില്‍ രണ്ട് സെഞ്ചുറിയും 13 അരസെഞ്ചുറയും ഉള്‍പ്പെടെ 2584 റണ്‍ നേടിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top