KeralaNattuvarthaLatest NewsNews

മഞ്ഞുമലയിൽ മോഷണം സ്ഥിരമാകുന്നു ; കട കുത്തിപ്പൊളിച്ച് 47,000 രൂപ കവർന്നു

മഞ്ഞുമലയിലെ കടകളിൽ ഇത് നാലാം തവണയാണു മോഷണം നടക്കുന്നത്

കോടഞ്ചേരി: മഞ്ഞുമല ഇടമുറിയിൽ കട കുത്തിത്തുറന്ന് 47,000 രൂപയും ഭക്ഷണ സാധനങ്ങളും ബാറ്ററികളും കവർന്നു. പലചരക്ക്-പച്ചക്കറി നടത്തിവന്നിരുന്ന സജിയുടെ കടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഈ ഭാഗങ്ങളിലെ ട്രാൻസ്ഫോമറിലെ ഫ്യൂസുകൾ ഊരി മാറ്റിയ നിലയിലായിരുന്നു.

കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പൊലീസ് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ഞുമലയിലെ കടകളിൽ ഇത് നാലാം തവണയാണു മോഷണം നടക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button