ന്യൂഡൽഹി
ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ വ്യക്തിയെ ആ വിഷയം പരിഹരിക്കാനുള്ള സമിതിയിൽ അംഗമാക്കരുതെന്ന് പറയുന്നതിൽ അർഥമില്ലെന്ന് സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച നേരിട്ടുള്ള വാദംകേൾക്കൽ പുനരാരംഭിക്കരുതെന്ന ഹർജി പരിഗണിക്കവേയാണ് ചീഫ്‌ജസ്‌റ്റിസ് എസ് എ ബോബ്‌ഡെയുടെ നിരീക്ഷണം. വിഷയത്തിൽ അമിക്കസ്‌ക്യൂറിയാകാൻ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയോട് ചീഫ്‌ജസ്‌റ്റിസ് നിർദേശിച്ചു. എന്നാൽ, വീഡിയോ കോൺഫറൻസ് മുഖേനയുള്ള വാദംകേൾക്കലിനെ അനുകൂലിച്ച് താന്‍ നിലപാട് എടുത്തത് ലൂത്ര ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്.
കാർഷികനിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് സുപ്രീംകോടതി രൂപീകരിച്ച വിദഗ്‌ധസമിതിയിലെ നാലംഗങ്ങളും നിയമങ്ങളെ പിന്തുണച്ചവരായതിനാൽ സഹകരിക്കില്ലെന്നാണ് കർഷകസംഘടനകളുടെ നിലപാട്. ഈ സാഹചര്യത്തിലാണ്ചീ ഫ്‌ജസ്‌റ്റിസിന്റെ നിരീക്ഷണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..