ന്യൂഡൽഹി
കർഷകർ 26ന് നടത്തുന്ന ട്രാക്ടർ റാലിയുടെ റൂട്ട് നിശ്ചയിക്കാൻ ഡൽഹി പൊലീസുമായി ചർച്ച നടക്കുന്നതായി സമരസമിതി.
അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ, പൊലീസ് അംഗീകരിക്കുന്ന റൂട്ടിൽ റാലി നടത്താനാണ് കർഷകർ ആഗ്രഹിക്കുന്നത്. പൊലീസിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
പകൽ 12ന് റാലി തുടങ്ങാനാണ് തീരുമാനം. എല്ലാ വാഹനങ്ങളിലും ദേശീയപതാക ഉപയോഗിക്കും. ബാനറുകളും ബോർഡുകളും സ്ഥാപിക്കും. ഡൽഹിക്ക് സമീപത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകർ റാലിയിൽ പങ്കെടുക്കും. ഡൽഹിക്ക് പുറത്തുനിന്നാണ് റാലി തുടങ്ങുക. ഈ സ്ഥലം പിന്നീട് പ്രഖ്യാപിക്കും. എല്ലാ വാഹനവും ക്രമത്തിൽ കടന്നുപോയശേഷമാണ് റാലി അവസാനിച്ചതായി പ്രഖ്യാപിക്കുക. രാജ്യത്തെ എല്ലാ ജില്ലകളിലും തൊഴിലാളി, കർഷകപരേഡുകൾ നടക്കുമെന്നും സമരസമിതി അറിയിച്ചു.
കർഷകരുടെ റിപ്പബ്ലിക്‌ദിന റാലി തടയാന്‍ ഡൽഹി പൊലീസ് സുപ്രീകോടതിയെ സമീപിച്ചിരുന്നു. ക്രമസമാധാന വിഷയമായതിനാൽ പൊലീസ് തീരുമാനിക്കട്ടെയെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..