KeralaNattuvarthaLatest NewsNews

ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ് ; 3 ഹോട്ടലുകൾ അടപ്പിച്ചു

വൃത്തി ഹീനമായ 3 ഹോട്ടൽ അടപ്പിച്ചു

മുളന്തുരുത്തി : ആരോഗ്യ വകുപ്പ് ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി. ഇന്നലെ മുളന്തുരുത്തിയിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ 3 ഹോട്ടൽ അടപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗിലൻ സാമൂവലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലുകൾ താൽക്കാലികമായി അടയ്ക്കാൻ നിർദേശിച്ചു നോട്ടിസ് നൽകിയത്.

ചോറ്റാനിക്കര പഞ്ചായത്തിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണു ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ആരോഗ്യ വകുപ്പ് ജീവനക്കാരാണു പരിശോധന നടത്തുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button