Latest NewsNewsIndia

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഏഴ് വിദേശരാഷ്ട്രങ്ങളിലേയ്ക്ക്

ലോകരാജ്യങ്ങളുടെയിടയില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിക്കുന്നതില്‍ അസ്വസ്ഥതയുമായി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഏഴ് വിദേശരാഷ്ട്രങ്ങളിലേയ്ക്ക്, ലോകരാജ്യങ്ങളുടെയിടയില്‍ ഇന്ത്യയുടെ ഖ്യാതി വര്‍ധിക്കുന്നതില്‍ അസ്വസ്ഥതയുമായി പാകിസ്ഥാനും. കോവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായിരിക്കുകയാണ് ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍ തയ്യാറായിക്കഴിഞ്ഞു. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്സിന്‍ എത്തിക്കും. മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ച് അവ ഉടന്‍ തന്നെ എത്തിക്കും.

Read Also : അദാനിയെ ഏല്‍പ്പിച്ചാല്‍ വിമാനത്താവളത്തിന്റെ വികസനം ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല

ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനാണ് മാലിദ്വീപില്‍ ഇന്ന് എത്തുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം ഭൂട്ടാനിലും ഇന്നുതന്നെ വാക്സിന്‍ എത്തിക്കും. ‘വാക്സിന്‍ മൈത്രി’ എന്നാണ് ഈ വിതരണ പ്രക്രിയയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേര്.

‘വാക്സിന്‍ മൈത്രി’യില്‍ പക്ഷെ പാകിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്ത് വാക്സിന്‍ എത്തിക്കാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. വാക്സിന്‍ വിതരണയജ്ഞത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ‘വിവിധ രാജ്യങ്ങളിലേക്ക് വാക്സിന്‍ വിതരണം നാളെ ആരംഭിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വാക്സിന്‍ വിതരണം ചെയ്യും.’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button