മുംബൈ
സയ്യിദ് മുഷ്‌ത്താഖ് അലി ട്രോഫിക്കായുള്ള ട്വന്റി–-20 ക്രിക്കറ്റിൽ കേരളം ഹരിയാനയോട് പൊരുതിത്തോറ്റു. ജയിക്കാൻ 199 റൺ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 194ൽ അവസാനിച്ചു. അവസാന ഓവറിൽ ജയിക്കാൻ 12 റൺ വേണമെന്നിരിക്കെ 68 റണ്ണെടുത്ത സചിൻ ബേബി പുറത്തായത് നിർണായകമായി. നാല് റൺ ജയത്തോടെ ഹരിയാന ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ കേരളം പുറത്തായി.
സ്‌കോർ: ഹരിയാന 6–-198, കേരളം 6–-194.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..