Latest NewsNewsKuwaitGulf

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലും

സാമൂഹിക അകലം പാലിക്കുകയും രോഗപ്രതിരോധ മുന്‍കരുതലുകള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു

കുവൈത്ത് സിറ്റി : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിലും. ബ്രിട്ടണില്‍ നിന്നും കുവൈറ്റിലെത്തിയ രണ്ട് സ്വദേശി വനിതകളില്‍ അതിവ്യാപന ശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയത്. വൈറസ് സ്ഥിരീകരിച്ച ഇരുവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി നടത്തിയ ജനിതക പരിശോധനയിലാണ് ജനിതക മാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള വൈറസ് ആണെന്ന് വ്യക്തമായത്.

യാത്രക്ക് മുന്‍പ് നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ കണ്ടെത്തുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് അറിയിച്ചു. രണ്ടുപേരും പുറത്തു പോവാതെ നേരിട്ട് ക്വാറന്റീനില്‍ പ്രവേശിച്ചത് കൊണ്ട് വ്യാപന ഭീതിയില്ലെന്നാണ് വിലയിരുത്തല്‍. സാമൂഹിക അകലം പാലിക്കുകയും രോഗപ്രതിരോധ മുന്‍ കരുതലുകള്‍ കര്‍ശ്ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button