KeralaLatest NewsNews

എസ്.എഫ്.ഐ. നേതാവ് ജെയ്ക്ക് സി. തോമസിന്റെ തീപ്പൊരി പ്രസംഗം കുത്തിപ്പൊക്കി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്

വിമാനത്താവളം വാങ്ങാന്‍ ഞങ്ങള്‍ തയ്യാര്‍

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം വാങ്ങാന്‍ ഞങ്ങള്‍ തയ്യാര്‍, എസ്.എഫ്.ഐ. നേതാവ് ജെയ്ക്ക് സി. തോമസിന്റെ തീപ്പൊരി പ്രസംഗം കുത്തിപ്പൊക്കി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ്. വിമാനത്താവളം അദാനിക്ക് കൈമാറുന്നു എന്ന തീരുമാനം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചില ട്രോളുകളും പരിഹാസങ്ങളുമെല്ലാം പ്രചരിക്കുകയാണ്. എസ്.എഫ്.ഐ. നേതാവ് ജെയ്ക്ക് സി.തോമസിന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാക്കപ്പെടുന്നത്.

Read Also : ശബരിമലയിലെ അന്നദാന മണ്ഡപം, ഫണ്ട് പിണറായി സര്‍ക്കാറിന്റേത് : കേന്ദ്രത്തിന്റെ ഒരു രൂപ പോലുമില്ല

വിമാനത്താവളം വാങ്ങാന്‍ ഞങ്ങള്‍ തയ്യാറാണെന്നും വില എത്രയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു എന്ന ജെയ്ക്കിന്റെ പ്രസംഗം പങ്കുവെച്ചാണ് സിദ്ദിഖിന്റെ പരിഹാസം.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയര്‍പോര്‍ട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ‘അങ്ങനെ വരാന്‍ വഴിയില്ലല്ലോ, പിണറായി വില പറഞ്ഞ് വച്ചതാണല്ലോ…’ എന്നാണ് സിദ്ദിഖ് വീഡിയോക്ക് അടിക്കുറിപ്പു നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിക്കൊണ്ടുള്ള കരാര്‍ ഒപ്പിത്. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button