തിരുവനന്തപുരം
ദേശീയ വനിതാ കർഷകദിനമായി ആചരിച്ച തിങ്കളാഴ്ച രാജ്ഭവനിലേക്ക് ഇടതുപക്ഷ ജനാധിപത്യ മഹിളാ മുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. 14 ജില്ലാ കേന്ദ്രത്തിലും കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സ്ത്രീകളുടെ പ്രക്ഷോഭവും അനുഭാവ ധർണയും നടന്നു.
കർഷക സമരസംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിക്കുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുക, പെട്രോൾ–- ഡീസൽ, പാചകവാതക വിലക്കയറ്റം നിയന്ത്രിക്കുക, അവശ്യ വസ്തുസംഭരണവും വിതരണവും സർക്കാർ ഏറ്റെടുക്കുക, വനിതാസ്വയം സഹായ സംഘങ്ങളുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ നൂറുകണക്കിന് സ്ത്രീകൾ അണിനിരന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, കേരള മഹിളാ സംഘം, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്, മഹിളാ ജനത എൽജെഡി, മഹിളാ ജനാതാദൾ (എസ്), നാഷണലിസ്റ്റ് വനിതാ ലീഗ്, കേരള വനിതാ കോൺഗ്രസ് (എസ്), ജനാധിപത്യ വനിതാ കോൺഗ്രസ്, കേരള വനിതാ കോൺഗ്രസ് (എം), വനിതാ കേരള കോൺഗ്രസ് (ബി) ഉൾപ്പെടെ കേരളത്തിലെ 10 മഹിളാ സംഘടന അണിനിരന്നു.
മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി മാർച്ച് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. പി വസന്തം അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..