19 January Tuesday

കൊല്ലവും കുണ്ടറയും കൂടി വേണമെന്ന്‌ ആർഎസ്‌പി ; വിലപേശൽ തുടക്കത്തിലേ തടയാൻ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021


കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പിൽ  കൊല്ലം, കുണ്ടറ സീറ്റുകൾ‌കൂടി ആവശ്യപ്പെട്ട്‌ ആർഎസ്‌പി. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബാബു ദിവാകരനെയടക്കം മത്സരിപ്പിക്കാനാണിത്‌.

തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ പാർടിയെ പരസ്യമായി കുറ്റപ്പെടുത്തിയ ആർഎസ്‌പിയുടെ വിലപേശൽ നീക്കത്തെ തുടക്കത്തിലേ തടയാനുള്ള ശ്രമത്തിലാണ്‌ കോൺഗ്രസ്‌. ദുർബലമായ ആർഎസ്‌പിക്ക്‌ കൂടുതൽ സീറ്റിന്‌ അർഹതയില്ലെന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ വാദം.

സ്വന്തം അനുയായി കെപിസിസി സെക്രട്ടറി പി ജർമിയാസിനെ മത്സരിപ്പിക്കാൻ ഉമ്മൻചാണ്ടി മനസ്സിൽകണ്ടിരിക്കുന്ന സീറ്റാണ്‌ കുണ്ടറ. അതുകൊണ്ടുതന്നെ കുണ്ടറ സീറ്റ്‌ വച്ചുമാറുന്നതിൽ തെറ്റില്ലെന്നാണ്‌ ഐ ഗ്രൂപ്പിന്റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ആർഎസ്‌പിക്ക്‌ അഞ്ച്‌ സീറ്റാണ്‌ യുഡിഎഫ്‌ നൽകിയത്‌. ജില്ലയിൽ കുന്നത്തൂർ, ചവറ, ഇരവിപുരം മണ്ഡലങ്ങളും.

ഇത്തവണ രണ്ട്‌ സീറ്റ്‌ അധികം വേണമെന്നാണ്‌ ആർഎസ്‌പി നേതാക്കളുടെ ആവശ്യം. കഴിഞ്ഞതവണ കോൺഗ്രസ്‌ അടിച്ചേൽപ്പിച്ച കയ്‌പമംഗലവും ആറ്റിങ്ങലും വച്ചുമാറണമെന്നും ആർഎസ്‌പിക്ക്‌ ആഗ്രഹമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top