KeralaNattuvarthaLatest NewsNews

ക്ഷേത്രത്തിനടുത്ത് അറവ് ശാല; ഗർഭിണികളായ കന്നുകാലികളെ അറക്കുന്നു, അടച്ചു പൂട്ടണമെന്ന ആവശ്യം കേൾക്കാതെ പഞ്ചായത്ത്

ക്ഷേത്രത്തിന് സമീപം അറവ് ശാല, അടച്ചു പൂട്ടണമെന്ന് വിശ്വാസികള്‍

കൊല്ലത്ത് ക്ഷേത്രത്തിനു സമീപമുള്ള അറവ് ശാല പൂട്ടണമെന്ന വിശ്വാസികളുടെ ആവശ്യം അംഗീകരിക്കാതെ പഞ്ചായത്ത്. കൊല്ലം ഏരൂർ ഗ്രാമപഞ്ചായത്തിൽ തൃക്കോയിക്കൽ പതിനഞ്ചാം വാർഡിൽ തൃക്കോയിക്കൽ ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്ന് നൂറ് മീറ്റർ അടുത്തായിട്ടാണ് അറവുശാല പ്രവർത്തിക്കുന്നത്. വിഷയത്തിൽ വിശ്വാസികളും നാട്ടുകാരും ഇടപെട്ടെങ്കിലും നടപടി സ്വീകരിക്കാതെ പഞ്ചായത്ത്.

Also Read: കോവിഡ് വാക്‌സിനേഷന്‍ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസ കൊണ്ട് മൂടി അയല്‍ രാജ്യങ്ങള്‍

കാശാപ്പു ശാല അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന പുഴുവരിച്ചതും, രോഗങ്ങൾ ബാധിച്ചതും, ഗർഭിണികളുമായിട്ടുള്ള കന്നുകാലികളെയാണ് കൊല്ലം ഏരൂരിൽ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നത്. കന്നുകാലികളെ കശാപ്പു ചെയ്തിട്ട് അതിന്‍റെ അറവുമാലിന്യം വലിച്ചെറിയുകയാണ് പതിവ്. പ്രദേശത്ത് ദുർഗന്ധമാണെന്നും നായ്ക്കൾ വേസ്റ്റ് കടിച്ചെടുത്ത് പലയിടങ്ങളിലും കൊണ്ടുപോയി ഉപേക്ഷിക്കുന്നുണ്ടെന്നും പരാതി ഉയർന്നു കഴിഞ്ഞു.

ക്ഷേത്രത്തിനു സമീപം ജനവാസമേഖലയിൽ കന്നുകാലികളെ കശാപ്പു ചെയ്യുന്നത് പല തവണ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇതുവരെ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയും വിഷയം കാര്യമായി എടുത്തില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button