19 January Tuesday
നാളെ വീണ്ടും കേന്ദ്രവുമായി ചര്‍ച്ച

ചരിത്രമുന്നേറ്റമാകും ട്രാക്ടർറാലി ; ഡൽഹിയിലും രാജ്യമെമ്പാടും കർഷകരുടെ റിപ്പബ്ലിക്‌ പരേഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

ഷാജഹാൻപുരിലെ കർഷക സമര കേന്ദ്രത്തിൽ വനിതകൾ അണിനിരന്നപ്പോൾ ഫോട്ടോ: പി വി സുജിത്


ന്യൂഡൽഹി
കാർഷികനിയമങ്ങൾക്കെതിരായ 26ലെ ട്രാക്ടർറാലി രാജ്യചരിത്രത്തിലെ ഏറ്റവും വലിയ കർഷകമുന്നേറ്റമാകും. ഡൽഹിയിലടക്കം രാജ്യമെമ്പാടും ട്രാക്ടറില്‍ റിപ്പബ്ലിക്‌ പരേഡ്‌ നടത്താന്‍ ചിട്ടയായ ഒരുക്കം നടക്കുന്നു.  എന്തുവിലകൊടുത്തും രാജ്യതലസ്ഥാനത്ത്‌ ട്രാക്ടർറാലി നടത്തുമെന്ന്‌ അഖിലേന്ത്യ കിസാൻസംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. സർക്കാരിന്റെ പരേഡിനുശേഷം സമാധാനപരമായി കർഷകർ റാലി നടത്തും.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ലോകരാജ്യങ്ങളിൽ കർഷകർ നടത്തുന്ന ഏറ്റവും വിപുലമായ സമരമായി ഇതു മാറും. കർഷകരുടെ വോട്ട്‌ വാങ്ങിയശേഷം കോർപറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയപാർടികളെ കർഷകർ വച്ചുപൊറുപ്പിക്കില്ല. നിയമങ്ങള്‍ പിൻവലിക്കണമെന്ന്‌ മാത്രമാണ്‌ ബുധനാഴ്‌ച മന്ത്രിമാരുമായുള്ള ചർച്ചയിൽ പറയാനുള്ളത്. നല്ല രീതിയില്‍ ചർച്ച നടക്കണമെങ്കില്‍ കർഷകനേതാക്കൾക്ക്‌ എൻഐഎ നൽകിയ നോട്ടീസ്‌ പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മഹിള കർഷക ദിവസ്‌ ആചരിച്ചു
തിങ്കളാഴ്‌ച മഹിള കർഷക ദിവസിന്റെ ഭാഗമായി മുന്നൂറിൽപ്പരം ജില്ലകളിൽ പ്രതിഷേധപരിപാടികൾ നടന്നു. കാർഷികജോലികളിൽ 75 ശതമാനവും സ്‌ത്രീകളാണ്‌. കിസാൻ സംഘർഷ്‌‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെയും അംഗ സംഘടനകളുടെയും നേതൃത്വത്തിൽ സ്‌ത്രീകൾ രാഷ്ട്രപതിക്ക്‌ നിവേദനം നൽകി.

തൊഴിലുറപ്പ്‌ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, വേതനം വർധിപ്പിക്കുക,  പട്ടയം നൽകുക, മിനിമം താങ്ങുവില ഉറപ്പാക്കുക, കുറഞ്ഞ പലിശക്ക് വായ്‌പ ലഭ്യമാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top