തിരുവനന്തപുരം
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യഘട്ടത്തിൽ ഒമ്പത് പഠന സ്കൂളുകൾ. ഭാവിയിൽ സ്റ്റാറ്റ്യൂട്ട് പ്രകാരം മറ്റ് വിഷയമേഖലകളിലും സ്കൂളുകൾ തുടങ്ങാം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച സർവകലാശാല ബില്ലിലാണ് വ്യവസ്ഥ.
ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, സയൻസ്, ലാംഗ്വേജസ്, ബിസിനസ് സ്റ്റഡീസ് ആൻഡ് പബ്ലിക് പോളിസി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സയൻസ്, ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ്, വൊക്കേഷനൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്, ലോ ആൻഡ് ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന സ്കൂളുകൾ. ഓരോ സ്കൂളുകൾക്കും ഡയറക്ടർ ഉണ്ടാകും. സെനറ്റ്, സിൻഡിക്കറ്റ്, അക്കാദമിക് കൗൺസിൽ, പഠന സ്കൂൾ ബോർഡ്, ഫിനാൻസ് കൗൺസിൽ, സൈബർ കൗൺസിൽ എന്നീ ഭരണ, അക്കാദമിക സംവിധാനങ്ങളുമുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..