COVID 19KeralaLatest NewsNewsIndia

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് കേരളം ; റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘ചൊവ്വാഴ്ച രാവിലെ വരെ 4,54,049 ആളുകള്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഏഴ് മാസത്തിന് ശേഷം സജീവ കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായി. എട്ട് മാസത്തിന് ശേഷം പ്രതിദിന കോവിഡ് മരണനിരക്ക് 140ല്‍ താഴെയായായി’ -കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

Read Also : ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്ത്യ​ൻ ‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ദശലക്ഷത്തില്‍ രാജ്യത്തെ കോവിഡ് കേസുകള്‍ 7668 ആണ്, സജീവ കോവിഡ് കേസുകളുടെ എണ്ണം ആകെ കേസുകളുടെ രണ്ട് ശതമാനത്തില്‍ താഴെയായി. മരണനിരക്ക് 110ഉം, പരിശോധന 136089ഉം, ആകെ മരണനിരക്ക് 1.44 ശതമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘രാജ്യത്ത് 50,000ത്തിലധികം സജീവ കോവിഡ് കേസുകളുള്ളത് കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ്. രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് ബാധിതരുടെ എണ്ണം 141 ആണ്’ -ഭൂഷണ്‍ അറിയിച്ചു.

24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 1,05,81,837 ആയി. 17,411 പേര്‍ നെഗറ്റീവായി, 137 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button