Latest NewsNewsIndia

അതിവേഗ വൈഫൈയുമായി പിഎം വാണി എത്തുന്നു ; കേരളത്തിലും ഉടന്‍ യാഥാര്‍ത്ഥ്യമാവും

രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

തിരുവനന്തപുരം : ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ നല്‍കുന്ന കേന്ദ്രങ്ങളായി മാറുന്ന പ്രൈം മിനിസ്റ്റര്‍ വൈഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫേസ് പദ്ധതി (പിഎം വാണി) കേരളത്തിലും. ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്
ഓഫ് ടെലികോം ആരംഭിച്ചു. പബ്ലിക് ഡേറ്റ ഓഫീസ് അഗ്രഗേറ്റര്‍, ആപ്പ് നിര്‍മ്മാതാക്കള്‍
എന്നീ വിഭാഗങ്ങളില്‍ കേരളത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി പബ്ലിക് വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രമന്ത്രി സഭാ തീരുമാനം കേരളത്തില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പൊതു വൈഫൈകളുടെ വ്യാപനം വഴി രാജ്യത്ത് വയര്‍ലെസ് കണക്ടിവിറ്റി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മൂന്നു ഘടകങ്ങളാണ് പിഎം വാണി പദ്ധതിയിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button