KeralaLatest NewsNews

കടയിൽ ചായകുടിക്കാൻ പോയതിനു പിന്നാലെ കാണാതായി; വയോധികന്‍റെ മൃതദേഹം പുഴുവരിച്ച നിലയില്‍

രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടന്ന് പുരയിടത്തിന്‍്റെ ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

ചെങ്ങന്നൂര്‍: ദിവസങ്ങൾക്ക് മുൻപ് കാണാതായ വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍. ചെറിയനാട് പടിഞ്ഞാറ്റുംചേരി മുറിയില്‍ തേനാലില്‍ അംബികന്‍ (70) ന്‍റെ മൃതദേഹമാണ് താമസസ്ഥലത്ത് നിന്നും 200 മീറ്റര്‍ അകലെയുള്ള അത്തിമണ്‍ ചേരി കരയിലെ ഒരു പുരയിടത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 14-ന് രാവിലെ അംബികന്‍ കടയില്‍ ചായ കുടിക്കുവാനായി വീട്ടില്‍ നിന്നും പോയിരുന്നു. പിന്നീട്​ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രായാധിക്യം കൊണ്ട് ഓര്‍മ്മക്കുറവും ശാരീരിക അവശതകളും ഉള്ളയാളാണെന്ന് ബന്ധുക്കള്‍ പറയുന്നു.

കാണാതായതിനെ​ തുടര്‍ന്ന് ഇയാളുടെ അനന്തരവൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ അത്തിമണ്‍ ചേരിയിലെ പറമ്ബില്‍ നിന്നും രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെത്തുടന്ന് പുരയിടത്തിന്‍്റെ ഉടമ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button