COVID 19KeralaNattuvartha

കോവിഡ് വാക്സീൻ ; രണ്ടു ദിവസങ്ങളിലായി സ്വീകരിച്ചത് 1110 പേർ

ശനിയാഴ്ച 610 പേരാണ് സ്വീകരിച്ചത്

കോട്ടയം: ജില്ലയിൽ കോവിഡ് വാക്സീൻ വിതരണം വിജയകരമായി തുടർന്ന് കൊണ്ടിരിക്കുന്നു.ഇന്നലെ 500 ആരോഗ്യ പ്രവർത്തകർ കൂടി വാക്സീൻ സ്വീകരിച്ചു. 2 ദിവസങ്ങളിലായി ജില്ലയിൽ വാക്സീൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരുടെ എണ്ണം 1110 ആയി .

ശനിയാഴ്ച 610 പേരാണ് സ്വീകരിച്ചത്. 290 ആരോഗ്യ പ്രവർത്തകരാണു റജിസ്റ്റർ ചെയ്ത ശേഷം സ്വീകരിക്കാൻ എത്താതെയിരുന്നത്. വാക്സീൻ എടുത്ത ആർക്കും ഗുരുതരമായ പാർശ്വഫലങ്ങളില്ല.

ഭൂരിഭാഗം പേർക്കും നേരിയ തോതിലാണു പാർശ്വ ഫലമെന്നും ആശങ്കയില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button