KeralaLatest NewsNews

ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ; പിണറായിയോട് നിപുൻ

മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസിൽ ഒളിവിൽ പാർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്‌ത്‌ ചോദ്യം ചെയാൻ കേരള പോലീസ് തയാറാണോ?

മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസിനുമെതിരെ നിപുൻ ചെറിയാൻ. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്ത സംഭവത്തിൽ ജയിലിൽ കിടക്കേണ്ടി വന്ന വി ഫോര്‍ കേരള ക്യാംപെയ്ന്‍ കോ-ഓര്‍ഡിനേറ്ററായ നിപുൻ ചെറിയാനാണ് മുഖ്യമന്ത്രിയേയും മരുമകനേയും പരിഹസിച്ച് രംഗത്തെത്തിയത്.

പൊതുമുതൽ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെയാണെന്നും മുഹമ്മദ് റിയാസിനെ പുറത്തിറക്കാൻ ഡി.വൈ.എഫ്. ഐ. ആർജ്ജവം കാണിക്കണമെന്നും നിപുൻ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: പൊളിച്ചു മക്കളേ, ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ച് സന്ദീപ് ജി വാര്യര്‍

‘പൊതുമുതൽ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെ?. ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവിൽ കഴിയുന്ന ഡി.വൈ.എഫ്. ഐ. അഖിലേന്തിയ ഭാരവാഹിയും പിടികിട്ടാപുള്ളിയുമായ മുഹമ്മദ് റിയാസിനെ പുറത്തിറക്കാൻ ഡി.വൈ.എഫ്. ഐ. ആർജ്ജവം കാണിക്കണം. പൊതുമുതൽ നശിപ്പിച്ചതിന് പി.ഡി.പി.പി. നിയമപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസിൽ, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ ഭാരവാഹി മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസിൽ ഒളിവിൽ പാർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്‌ത്‌ ചോദ്യം ചെയാൻ കേരള പോലീസ് തയാറാണോ?‘ – നിപുൻ ചോദിക്കുന്നു.

പൊതുമുതൽ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളി ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെ ?ക്ലിഫ് ഹൗസിലെ…

Posted by Nipun Cherian on Monday, January 18, 2021

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button