KeralaLatest NewsNewsIndia

“അച്ചടക്കത്തോടെ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് ആര്‍എസ്‌എസ്” : ജസ്റ്റിസ് കമാൽപാഷ

തിരുവനന്തപുരം: “ആര്‍എസ്‌എസ് അച്ചടക്കമുള്ള സംഘടനയാണ് , അതിനാല്‍ തന്നെ ആര്‍.എസ്‌എസിനെ വാഴ്ത്തപ്പെടണം”, ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിൽ മുന്‍ ഹൈക്കോടതി ജഡ്ജി ബി കമാല്‍പാഷ പറഞ്ഞു.

Read Also : രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു , പെട്രോൾ വില റെക്കോർഡിലേക്ക്

ആര്‍എസ്‌എസ് ദേശദ്രോഹികളുടെ സംഘടനയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. . ബിജെപിയെന്ന പാര്‍ട്ടിയോടും തനിക്ക് വിരോധമില്ലന്നും അദേഹം പറഞ്ഞു. വളരെ അച്ചടക്കത്തേടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്‌എസ് എന്നാണ് ഞാന്‍ മുമ്പ് പറഞ്ഞത്. അവരുടെ അച്ചടക്കം കണ്ടിട്ട് പുകഴ്ത്തിയെന്നതും പ്രകീര്‍ത്തിച്ചുവെന്നതും സത്യമാണ്. അതിപ്പോഴും തോന്നുന്നുണ്ട്. ആര്‍എസ്‌എസും ബിജെപിയും ഒന്നല്ലല്ലോ. ആര്‍എസ്‌എസ് പൊളിറ്റിക്കല്‍ പാര്‍ട്ടി അല്ല. ബിജെപി രാഷ്ട്രീയ പാര്‍ട്ടിയാണ്. ആര്‍എസ്‌എസിന്റെ മീറ്റിങ്ങില്‍ പോയി പ്രസംഗിച്ചത് സത്യമാണ്. അവര്‍ രാജ്യതാല്‍പ്പര്യത്തിന് നില്‍ക്കുന്ന ആളുകളാണെന്നും കമാല്‍പാഷ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button