18 January Monday

ചങ്ങനാശേരിയിൽ വാട്ടർ എടിഎം റെഡി; 
നാണയമിട്ടാൽ ശുദ്ധജലം കിട്ടും

സ്വന്തം ലേഖകൻUpdated: Monday Jan 18, 2021

വാഹന യാത്രികർക്കായി ചങ്ങനാശേരി തുരുത്തിയിൽ ആരംഭിച്ച വാട്ടർ എടിഎം

ചങ്ങനാശേരി > എംസി റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക്‌ രണ്ടു രൂപ നാണയം ഇട്ടാൽ ഒരു ലിറ്റർ ശുദ്ധജലം ലഭിക്കുന്ന വാട്ടർ എടിഎം പ്രവർത്തനമാരംഭിച്ചു. എച്ച്‌ടുഒ കെയർ എന്ന വാട്ടർ ട്രീറ്റ്‌മെന്റ്, വേസ്റ്റ് വാട്ടർ മാനേജ്‌മെന്റ് രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈ സംവിധാനം  ഒരുക്കിയത്‌. ചങ്ങനാശേരി തുരുത്തിയിൽ ഓഫീസിനു മുന്നിലായാണ്‌ ഇത്‌ സ്ഥാപിച്ചത്.
 
കോയിൻ വൈൻഡിങ് സിസ്റ്റത്തിലാണ് മെഷീൻ പ്രവർത്തനം. നാണയം മെഷീനിലേക്കിട്ടാൽ ഒരുലിറ്റർ ശുദ്ധമായ കുടിവെള്ളം ലഭിക്കും. വെള്ളം കുപ്പികളിലും ശേഖരിക്കാം. ഉപഭാക്താക്കൾക്ക് നൽകുന്ന വെള്ളം ഏഴ്‌ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ച ശേഷമാണ് നൽകുന്നതെന്ന്‌ എച്ടുഒ കെയർ സ്ഥാപനത്തിന്റെ എം ഡി ജോർജ് സ്‌കറിയ പറഞ്ഞു. 
ഗുണനിലവാരവുമായി ബന്ധപ്പെട്ട ഘടകങ്ങളുടെ റീഡിങ്ങുകൾ മെഷീനിലെ സ്‌ക്രീനിൽ തെളിയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ്‌ വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
വാട്ടർ എടിഎമ്മിന്റെ പ്രവർത്തന ഉദ്ഘാടനം ഉമ്മൻ ചാണ്ടി എംഎൽഎ നിർവഹിച്ചു. വാഹന യാത്രികർക്കായി പ്രധാന പാതയോരത്ത് ആദ്യമായാണ് വാട്ടർ എടിഎം പ്രവർത്തനം ആരംഭിക്കുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top