KeralaLatest NewsNews

കുതിരാന്‍ തുരങ്കത്തില്‍ വന്‍ ദ്വാരം ; 100 അടി ഉയരത്തില്‍ നിന്ന് കോണ്‍ക്രീറ്റ് വാള്‍ തകര്‍ന്നു വീണു

തുരങ്കം സുരക്ഷിതമാണെന്നും കല്ലു വീണത് പുറത്തെ കവാടത്തിന്മേല്‍ ആണെന്നും കരാര്‍ കമ്പനി അറിയിച്ചു

തൃശൂര്‍ : കുതിരാന്‍ തുരങ്കത്തില്‍ കോണ്‍ക്രീറ്റ് വാള്‍ തകര്‍ന്നു വീണ് വന്‍ ദ്വാരം. 100 അടി ഉയരത്തില്‍ നിന്നാണ് കോണ്‍ക്രീറ്റ് വാള്‍ തകര്‍ന്നു വീണത്. ഇന്നലെയാണ് തുരങ്കത്തിന് മുകളിലെ പാറ പൊട്ടിയ്ക്കലും മണ്ണ് നീക്കുന്ന പണികളും നടക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ഭിത്തിയുടെ ഒരു ഭാഗം തകരുകയും അവിടെ വലിയ കുഴി വീഴുകയും ചെയ്തത്.

തുരങ്കത്തിന്റെ കിഴക്ക്, പടിഞ്ഞാറ് മുഖങ്ങള്‍ക്കു മുകളില്‍ അപകടകരമായി നില്‍ക്കുന്ന പാറക്കെട്ടുകളും മണ്ണും നീക്കുന്ന ജോലി ഏതാനും ദിവസങ്ങളായി തുടരുന്നുണ്ട്. രാവിലെയും വൈകിട്ടും സ്‌ഫോടനത്തിലൂടെ പാറക്കെട്ട് പൊട്ടിച്ച ശേഷം മണ്ണുമാന്തി ഉപയോഗിച്ച് കല്ലും മണ്ണും നീക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, തുരങ്കം സുരക്ഷിതമാണെന്നും കല്ലു വീണത് പുറത്തെ കവാടത്തിന്മേല്‍ ആണെന്നും കരാര്‍ കമ്പനി അറിയിച്ചു.

ടി.എന്‍ പ്രതാപന്‍ എംപി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത ഓഫ് അതോറിറ്റി ഇത് അന്വേഷിക്കണമെന്നും വാട്ടര്‍ ലീക്കുള്ള സ്ഥലങ്ങള്‍ പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button