ഫത്തോർദ
ഐഎസ്‌എൽ ഫുട്‌ബോളിലെ വമ്പൻമാരുടെ പോരാട്ടം സമനിലയിൽ. എടികെ മോഹൻ ബഗാൻ–-എഫ്‌സി ഗോവ മത്സരം ഓരോ ഗോളടിച്ച് പിരിഞ്ഞു. ഇടവേള കഴിഞ്ഞായിരുന്നു ഗോളുകൾ. എഡു ഗാർഷ്യയിലൂടെ എടികെയായിരുന്നു മുന്നിലെത്തിയത്. പകരക്കാരൻ ഇഷാൻ പാണ്ടിറ്റയിലൂടെ ഗോവ തിരിച്ചടിച്ചു.
മറ്റൊരു കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്‌പുർ എഫ്‌സിയെ തോൽപ്പിച്ചു (2–-1). അശുതോഷ് മെഹ്‌തയും ദെഷ്‌റോൺ ബ്രൗണും ഗോളുകൾ നേടി. പീറ്റർ ഹാർട്‌ലിയാണ് ജംഷഡ്‌പുരിനായി ഒന്ന് മടക്കിയത്. താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ആദ്യ കളിയിൽത്തന്നെ ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റിനെ വിജയത്തിലെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..