മാർച്ച് 17 മുതൽ തുടങ്ങുന്ന എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകൾക്ക് റിവിഷൻ ഡിജിറ്റൽ ക്ലാസുകൾ തയ്യാറാക്കി. ഫെബ്രുവരി ആദ്യം റിവിഷൻ ഡിജിറ്റൽ ക്ലാസുകൾ വിക്ടേഴ്‌സ് ചാനലിൽ ലഭ്യമാകും. പരീക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന പാഠഭാഗങ്ങളാണ് റിവിഷൻ ക്ലാസുകൾക്കായി തയ്യാറാക്കിയിട്ടുള്ളതെന്ന് എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ് പറഞ്ഞു.
ജനുവരി ഒന്നുമുതലാണ് എസ്‌എസ്‌എൽസി, പ്ലസ് ടു ക്ലാസുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരംഭിച്ചത്. അതിനിടെ വിദ്യാർഥികൾ പഠിച്ചുവെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഫോക്കസ് ഏരിയാ പാഠഭാഗങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. ക്ലാസ് മുറിയിൽ ഈ പാഠഭാഗങ്ങൾക്കാണ് അധ്യാപകർ പ്രധാന പരിഗണന നൽകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..