Latest NewsNewsIndia

രണ്ട് ഭീകരര്‍ അറസ്റ്റില്‍

ജമ്മു കശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍.അനന്തനാഗ് സ്വദേശികളായ ഉമര്‍ അഹമ്മദ് മാലിക്ക്, സുഹൈല്‍ അഹമ്മദ് മാലിക്ക് എന്നിവരാണ് അറസ്റ്റിലായത്. സാംബ ജില്ലയിലെ വിജയ്പൂര്‍ ഗ്രാമത്തില്‍ നിന്നും ജമ്മു കശ്മീര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സാംബയിലെ അന്താരാഷ്ട്ര അതിര്‍ത്തിവഴി ആയുധക്കടത്ത് നടക്കുന്നത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഏതാനും ദിവസങ്ങളായി അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്എ.കെ 47 തോക്കുകള്‍, പിസ്റ്റലുകള്‍, ഗ്രനേഡുകള്‍, എകെ മാഗസീനുകള്‍, ബുള്ളറ്റുകള്‍, എന്നിവയും രാജ്യവിരുദ്ധ രേഖകളുമാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button