KeralaNattuvarthaLatest NewsNews

‘ഹലാൽ ഭക്ഷണം നിഷിദ്ധം’; ഭക്ഷണത്തിന്റെ കാര്യത്തിൽ മതപരമായ വേര്‍തിരിവ് എന്തിനെന്ന് ഹോട്ടൽ ഉടമ തുഷാര

ഹോട്ടലിനു മുന്നിൽ ‘ഹലാൽ ഭക്ഷണം നിഷിദ്ധം’ ബോർഡ് വെച്ചത് വിവേചനം കാരണം

കേരളത്തിലെ ഹോട്ടുലുകളിൽ ഹലാൽ ഭക്ഷണം എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ട് അധികം വർഷമായിട്ടില്ല. എന്നാൽ, ആദ്യമായി ഒരു ഹോട്ടലിനു മുന്നിൽ ഹലാൽ ഭക്ഷണം നിഷിദ്ധം എന്ന ബോർഡ് സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. എറണാകുളത്ത് മെഡിയ്ക്കൽ സെൻററിനടുത്ത് വെണ്ണലയിൽ നന്ദൂസ് കിച്ചൺ എന്ന ഹോട്ടലിലാണ് ഈ ബോർഡ്.

തുഷാര അജിത് കല്ലായിൽ നടത്തുന്ന ഭക്ഷണശാലയ്ക്ക് മുന്നിൽ ‘ഹലാൽ നിഷിദ്ധ ഭക്ഷണം’ എന്നൊരു ബോര്‍ഡ് തൂക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു ബോർഡ് തൂക്കിയതെന്ന് വ്യക്തമാക്കുകയാണ് തുഷാര. മീൻ വെറൈറ്റികളും ചിക്കൻ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് തുടങ്ങിയ ഹോട്ടൽ ആയിരുന്നു. ആദ്യം 20 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 200 ലധികം ആളുകൾ എത്തിത്തുടങ്ങി.

Also Read: സുപ്രധാന തീരുമാനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ഇതിനിടയിൽ പല തവണ ആളുകൾ ഭക്ഷണം കഴിയ്ക്കാൻ എത്തുകയും വിളമ്പി വെച്ച ഭക്ഷണം ഹലാൽ ആണോ എന്ന് ചോദിച്ച ശേഷം കഴിയ്ക്കാതെ ഇറങ്ങിയ അനുഭവങ്ങളുമുണ്ടായി. ഇത് വിഷമിപ്പിച്ചു. വീട്ടിൽ കുട്ടികൾക്ക് നൽകുന്ന അതേഭക്ഷണം ആണ് ഞാൻ തന്നെ നേരിട്ടെത്തി റെസ്റ്റോറൻറിലും പാകം ചെയ്യുന്നത്. എന്നാൽ ഹലാൽ അല്ല എന്ന ഒറ്റ കാരണത്താൽ ഈ ഭക്ഷണം ഒഴിവാക്കി മടങ്ങുന്നത് അലോസരപ്പെടുത്തി.

ഹലാൽ എന്ന് എഴുതാത്തത് കൊണ്ട് മാത്രം ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം ഹറാമാണെന്ന് കരുതുന്നില്ല. ഭക്ഷണത്തിൻെറ കാര്യത്തിൽ മതപരമായ ഇത്തരമൊരു വേര്‍തിരിവ് എന്തിനാണ്? ഇതാണ് ഇങ്ങനെയൊരു ബോര്‍ഡിന് പിന്നിലെന്ന് വ്യക്തമാക്കുകയാണ് തുഷാര.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button